മാവേലിക്കര: ആത്മനിർഭര ഭാരതം എന്ന പേരിൽ പൊതുമേഖലാ സ്ഥാപനങ്ങളെ വിറ്റഴിക്കാൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാർ ഇന്ത്യയിലെ സാധാരണക്കാരുടെ വിഭവങ്ങളുടെ മേലുള്ള സാമൂഹികാധികാരം പോലും കുത്തകകൾക്ക് അടിയറവ് വയ്ക്കുകയാണെന്ന് കോൺഗ്രസ് ലോക്‌സഭാ ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാനുള്ള കേന്ദ്രസർക്കാരിന്റെ രൂപരേഖയുടെ പ്രഖ്യാപനം മാത്രമാണ് കൊവിഡ് അനന്തര സാമ്പത്തിക പാക്കേജെന്നും അദ്ദേഹം ആരോപിച്ചു.