photo

ചേർത്തല:മുഹമ്മയിലെ സി.ഡി.എസ് കുടുംബശ്രീ യൂണി​റ്റുകൾക്കുളള മുഖ്യമന്ത്റിയുടെ 'സഹായഹസ്തം' വായ്പാ പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.രണ്ട് കോടി ഇരുപതു ലക്ഷം രൂപയാണ് വിതരണം ചെയ്യുന്നത് . മുഹമ്മ സർവീസ് സഹകരണ ബാങ്ക് 1കോടി 50 ലക്ഷം രൂപയും,കായിപ്പുറം സർവീസ് സഹകരണ ബാങ്ക് 70 ലക്ഷം രൂപയുമാണ് വിതരണം ചെയ്യുന്നത്.മുഹമ്മ സർവീസ് സഹകരണ ബാങ്കിൽ നടന്ന ചടങ്ങിൽ മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ. ജയലാൽ, ബാങ്ക് പ്രസിഡന്റ് സലിമോൻ,സി.ഡി.എസ് ചെയർ പേഴ്‌സൺ എം.എസ് ലത,മുഹമ്മ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്​റ്റാൻഡിംഗ് കമ്മി​റ്റി ചെയർപേഴ്‌സൺ സിന്ധു രാജീവ് എന്നിവർ പങ്കെടുത്തു.