covid

പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് ഒന്നാം വാർഡിലെ ഗ്രാമകേന്ദ്രത്തിൽ ആരംഭിച്ച കൊവിഡ് മോണിറ്ററിംഗ് ഓഫീസ്, മെഡിക്കൽ ഓഫീസർ ഡോ: അരുൺ മിത്ര ഉദ്ഘാടനം ചെയ്തു.

വിദേശ രാജ്യങ്ങളിൽ നിന്നോ അന്യസംസ്ഥാനത്തു നിന്നോ എത്തിച്ചേരുന്നവരുടെ വിവരശേഖരണം, പ്രതിരോധ പ്രവർത്തനങ്ങൾ, ബോധവൽക്കരണം തുടങ്ങിയവയുടെ ഏകോപനം നടത്തും.

പഞ്ചായത്തംഗം രാജേഷ് വിവേകാനന്ദ, സുരേഷ് ബാബു, രാധരവീന്ദ്രൻ, ശ്രീദേവി, രാജമ്മ തുടങ്ങിയവർ പങ്കെടുത്തു.