പൂച്ചാക്കൽ: പാണാവള്ളിയിൽ വനിത പൊതുപ്രവർത്തകയെ ക്രൂരമായി മർദ്ദിച്ച സി.പി.എം.ബ്രാഞ്ച് സെക്രട്ടറിയെ രക്ഷപ്പെടുത്തുവാൻ ദുർബലമായി വകുപ്പുകളാണ് പൊലീസ് ചുമത്തിയതെന്നാരോപിച്ച് ബി.ജെ.പി മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ പ്രക്ഷോഭം ആരംഭിക്കുമെന്ന് നേതാക്കൾ അറിയിച്ചു.ഉന്നത ഇടപെടലുകളെ തുടർന്നാണ് പൊലീസ് പ്രതിയെ സഹായിക്കുന്നതെന്ന് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് തിരുനെല്ലൂർ ബൈജു, ജില്ലാ സെക്രട്ടറി ശ്രീദേവി വിപിൻ, അഡ്വ.ബി.ബാലാനന്ദ്, സി.ആർ.രാജേഷ്, കെ.കെ.സജി, ആശാ സുരേഷ് എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.