കുട്ടനാട്: ഈ വരുന്ന മൺസൂൺകാലത്ത്‌ കേരളത്തിൽ അതിവർഷവും ഉരുൾപൊട്ടലും മഹാപ്രളയവും പ്രവചിക്കുന്ന കാലാവസ്ഥ റിപ്പോർട്ടുകൾ പരിഗണിച്ച് കുട്ടനാട് പ്രദേശത്തെ സുസ്ഥിരമായി നിലനിർത്തുന്നതിന് ആവശ്യമായ പത്തിന കർമ്മ പരിപാടികൾക്ക്‌ രൂപം നൽകണമെന്നാവശ്യപ്പെട്ട് ജനാധിപത്യ കേരളാകോൺഗ്രസ് ചെയർമാൻ ഡോ: കെസിജോസഫ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി. ജലാശയങ്ങളുടെ ആഴം കൂട്ടുന്നതിന് ജില്ലാതല ഏകോപനം,തോട്ടപ്പള്ളി സ്പിൽവേയുടെ ലീഡിംഗ് ചാനൽ ആഴംകൂട്ടൽ, എ.സി കനാൽ പള്ളാതുരുത്തി ആറു വരെ തുറക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് നിവേദന

ത്തിലുള്ളത്.