ഹരിപ്പാട്: പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് ആർ.വൈ.എഫ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹരിപ്പാട് ഹെഡ് ഓഫീസിനു മുന്നിൽ നില്പ് സമരം നടത്തി. ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം അനിൽ ബി.കളത്തിൽ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ ആർ. മോഹനൻ, ദേവിപ്രിയൻ, ആർ.വൈ.എഫ് നേതാക്കളായ ഉണ്ണി പ്രസാദ്, സുജിത്ത്, മുരളീധരൻ പിള്ള, ബിജു തങ്കച്ചൻ എന്നിവർ നേതൃത്വം നൽകി.