ചേർത്തല:വഴിയോരകച്ചവടക്കാരെയും ഭൂരിപക്ഷംവരുന്ന ക്ഷീരകർഷകരെയും സംസ്ഥാന സർക്കാർ അവഗണിക്കുകയാണെന്ന് ജെ.ടി.യു.സി ജില്ലാകമ്മി​റ്റി ആരോപിച്ചു.

വഴിയോര കച്ചവടക്കാർക്കായി പാക്കേജ് പ്രഖ്യാപിച്ച കേന്ദ്രസർക്കാരിനെ അഭിനന്ദിക്കുന്നു. വഴിയോരകച്ചവടക്കാർക്കും ക്ഷേമനിധിയിൽ അംഗങ്ങളല്ലാത്ത പാൽ അളക്കുന്ന ക്ഷീരകർഷകർക്കെല്ലാം സാമ്പത്തിക സഹായം ലഭ്യമാക്കണമെന്നും ജെ.ടി.യു.സി ജില്ലാ സെക്രട്ടറി കെ.പീതാംബരൻ, ജനാധിപത്യ ക്ഷീരവികസന സമിതി ജനറൽ സെക്രട്ടറി കെ.പി.വിദ്യാധരൻ, വഴിയോര കച്ചവട തൊഴിലാളി യൂണിയൻ ഭാരവാഹികളായ കെ.വിജയൻ ചിയാംചിങ്, എൻ.കുട്ടികൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ ആവശ്യപെട്ടു.