kuttanad-south-zone

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം സ്ഥാപകദിനത്തിന്റെ ഭാഗമായി യോഗം ജനറൽ സെക്രട്ടറിയുടെ നിർദ്ദേശാനുസരണം കുട്ടനാട് സൗത്ത് യൂണിയൻ നേതൃത്വത്തിൽ എല്ലാ വീട്ടിലും മാസ്ക്, വീട്ടിലൊരു പച്ചക്കറിത്തോട്ടം പദ്ധതി പ്രകാരം വിത്ത് വിതരണം എന്നിവ നടത്തും.

മാസ്ക് നിർമ്മാണവും പച്ചക്കറിവിത്ത് സമാഹരണവും പുരോഗമിക്കുകയാണ്. വനിതാ സംഘം യൂണിയനു കീഴിലുള്ള എല്ലാ യൂണിറ്റുകൾക്കും മാസ്കും പച്ചക്കറിവിത്തും നൽകും.ഒന്നാംഘട്ട ഉദ്ഘാടനം വനിതാസംഘം കൺവീനർ ഇൻ ചാർജ് വിമല പ്രസന്നൻ മേഖലകൺവീനർ അനുപമ അനിലിന് നൽകി നിർവ്വഹിച്ചു. യൂണിയൻ ഓഫീസിൽ നടന്ന ചടങ്ങിൽ ചെയർമാൻ ജെ.സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു.

യൂണിയൻ കൺവീനർ അഡ്വ. പി. സുപ്രമോദം മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് കൺവീനർ എ.ജി. സുഭാഷ്, കമ്മിറ്റി അംഗം വി.പി. സുജീന്ദ്ര ബാബു,യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ വിനോച്ചൻ, വൈസ് ചെയർമാൻ ശ്യാം ശാന്തി, കൺവീനർ പീയൂസ് പ്രസന്നൻ,യൂണിയൻ വനിതാ സംഘം കമ്മിറ്റി അംഗം വത്സല രാജേന്ദ്രൻ, മേഖല കൺവീനർ അനുപമ അനിൽ, കമ്മിറ്റി അംഗം രമ്യ സനൽ എന്നിവർ സംസാരിച്ചു