ചേർത്തല:കൊറോണ ലോക്ക് ഡൗൺകാലത്ത് ശ്രീനാരായണ എംപ്ലോയീസ്‌ഫോറവും ശ്രീനാരായണാ പെൻഷനേഴ്‌സ് കൗൺസിലും സംയുക്തമായി സംഘടിപ്പിക്കുന്ന ഗുരുവന്ദനം മത്സരങ്ങളുടെ മൂന്നാം ഭാഗമായി മഹാകവിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയുമായിരുന്ന കുമാരനാശാന്റെ
ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന കവിതയുടെ ആസ്വാദന ഉപന്യാസമത്സരം ആരംഭിച്ചു.പ്രായപരിധിയുടെ അടിസ്ഥാനത്തിൽ എ., ബി,സി എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം.5 മുതൽ 14 വരെയും എ കാ​റ്റഗറിയും,15 മുതൽ 25 വയസുവരെ ബി കാ​റ്റഗറി, 26 മുതൽ മുകളിലേക്ക് സി കാ​റ്റഗറിയുമായിരിക്കും. മൂന്നു വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് സമ്മാനം ഉണ്ടായിരിക്കും.
ഉപന്യാസം കൈയെഴുത്ത് പ്രതിയാണെങ്കിൽ 500 വാക്കുകളിൽ പരമാവധി 8 പേജുകൾ വരെയും
ഡി​.ടി.പി (12 പോയിന്റ് സൈസ്) പരമാവധി 4 പേജുകൾ വരെയും സ്‌കാൻ ചെയ്ത് പി.ഡി.എഫ് ഫോർമാറ്റിൽ www.snsamabhavana.in എന്ന വെബ്‌സൈ​റ്റിൽ അപ് ലോഡ് ചെയ്യണം.30 ന് രാത്രി ഇന്ത്യൻ സമയം 12 മണി വരെ രചനകൾ അപ്പ് ലോഡ് ചെയ്യാം.കൂടുതൽ വിവരങ്ങൾക്ക് പി.വി.രജിമോൻ(കോ-ഓർഡിനേ​റ്റർ) 9446040661,എസ്.അജുലാൽ(പ്രസിഡന്റ്),9446526859,എം.എം. മജേഷ്(പ്രോഗ്രാം കൺവീനർ)94008 86307.