ചേർത്തല:എസ്.എൻ.ഡി.പി യോഗം നെടുമ്പ്രക്കാട് 469-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ സ്ഥാപക ദിനാചരണവും മാസ്ക് വിതരണവും നടത്തി.ശാഖ ഓഫീസിൽ 117 മൺചിരാതുകൾ തെളിച്ചാണ് ദിനാചരണം നടത്തിയത്.മുഴുവൻ ശാഖാംഗങ്ങളുടെ വീടുകളിലും മാസ്കുകളും വിതരണം ചെയ്തു.പ്രസിഡന്റ് എം.സുരേന്ദ്രൻ,സെക്രട്ടറി സി.എസ്.പ്രസന്നൻ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.