photo

ചേർത്തല: കേരള എൻ.ജി.ഒ യൂണിയൻ ചേർത്തല ഏരിയ കമ്മി​റ്റിയുടെ നേതൃത്വത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചേർത്തല മിനി സിവിൽ സ്​റ്റേഷൻ പരിസരം ശുചീകരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി.എം.പ്രമോദ് ഉദ്ഘാടനം ചെയ്തു.

ജില്ലാ ട്രഷറർ ബി സന്തോഷ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എസ്.രഞ്ജിത്ത്, സി.സിലീഷ്, ജില്ലാ സെക്രട്ടേറിയ​റ്റ് അംഗം ടി.ആർ.രജി, ഏരിയ സെക്രട്ടറി പി.ഡി.പ്രസാദ് എന്നിവർ നേതൃത്വം നൽകി.