ഹരിപ്പാട് : മുട്ടം പ്രവാസി സോഷ്യൽ മീഡിയ കൂട്ടായ്മയുടെ നേതൃത്വത്തിൽ 340 വീടുകളിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ഉദ്ഘാടനം മുട്ടം ജമാഅത്ത് ചീഫ് ഇമാം സദഖത്തുള്ള സുഹിരി നിർവ്വഹിച്ചു.കൊവിഡ് ബാധയെത്തുടർന്ന് മുട്ടം പ്രവാസി കൂട്ടായ്മ എന്ന പേരിൽ ആരംഭിച്ച വാട്സാപ്പ് സോഷ്യൽ മീഡിയ വഴിയാണ് ഇതിനുവേണ്ട പണം സമാഹരിച്ചത്. മുട്ടത്തുള്ള എഴുപതോളം പ്രവാസികളാണ് ഈ ഗ്രൂപ്പിലുള്ളത്.