ഹരിപ്പാട്: കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് 4-ാം വാർഡിലെ മുഴുവൻ വീടുകളിലും ഗ്രാമപഞ്ചായത്ത് അംഗം ആർ.റോഷിന്റെ നേതൃത്വത്തിൽ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. മൈനാഗപ്പള്ളി കോളനിയിലെ വീടുകളിൽ കിറ്റ് വിതരണം ചെയ്ത് സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് വികസന സമിതി അംഗം എൻ.നന്ദകുമാർ, പ്രഫുൽ, ബിനു മല്ലാക്കര, അജീഷ് ബോസ്, സതീശ് കുമാർ, വിഘ്നേശ്, ഭവിഷ്, ശംഖ് രാജ് തുടങ്ങിയർ നേതൃത്വം നൽകി.