ഹരിപ്പാട് : മുതുകുളം ഡിവിഷനിലെ ആശ പ്രവർത്തകർക്ക് ജില്ലാ പഞ്ചായത്തിന്റെ ഫേസ് ഷീൽഡുകളും സാനിട്ടൈസറുകളും ജില്ലാ പഞ്ചായത്ത് അംഗം ബബിത ജയൻ വിതരണം ചെയ്തു. ആശ പ്രവർത്തകരായ പി. ബിന്ദു, മിനി ശ്രീജേഷ്, കുശല എന്നിവർ യഥാക്രമം മുതുകുളം, ചിങ്ങോലി, ആറാട്ടുപുഴ എന്നിവിടങ്ങളിൽ ഏറ്റുവാങ്ങി. ഗ്രാമപഞ്ചായത് പ്രസിഡന്റുമാരായ എച്ച്.നിയസ്, എസ്. അജിത, അംഗങ്ങളായ കുക്കു ഉന്മേഷ്, ശ്യാമകുമാർ, മൈമൂനത് ഫഹദ്, മെഡിക്കൽ ഓഫീസർമാരായ ഡോ.തനൂജ ഹരി, ഡോ.മുഹ്സിൻ തുടങ്ങിയവർ പങ്കെടുത്തു.