ambala

അമ്പലപ്പുഴ: തോട്ടപ്പള്ളി ഹാർബറിൽ കഴിഞ്ഞ ദിവസം രാത്രിയോടെ ശക്തമായ കാറ്റിൽ റോപ്പ് പൊട്ടി തിരമാലകളിൽപ്പെട്ട വള്ളം കല്ലിൽ ഇടിച്ച് തകർന്നു.അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പതിനാലാം വാർഡിൽ ശരവണ ഭവനത്തിൽ സാബുവിന്റെ ഉടമസ്ഥതയിലുള്ള ഓം വള്ളമാണ് തകർന്നത്.മത്സ്യഫെഡിന്റെ ലോണെടുത്തു വാങ്ങിയ വള്ളമാണിത്. 5 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 25 തൊഴിലാളികളുടെ ഉപജീവനമാർഗമാണ് ഇല്ലാതായത്.