ഹരിപ്പാട്: സി.പി.ഐ കുമാരപുരം ലോക്കൽ കമ്മിറ്റിയുടെ നേത്യത്വത്തിൽ, കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ മാതൃകാപരമായ പ്രവർത്തനം നടത്തുന്ന ആരോഗ്യ പ്രവർത്തകരെയും ഇതര ജീവനക്കാരെയും ആദരിച്ചു. ഭവന നിർമ്മാണ ബോർഡ് ചെയർമാൻ പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം യു.ദിലീപ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് കുമാർ, സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.കാർത്തികേയൻ, ജില്ലാ കൗൺസിൽ അംഗം ഡി.അനീഷ്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒ.എ ഗഫൂർ എന്നിവർ പങ്കെടുത്തു.