ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്കിൽ കൊവിഡ് കെയർ സെന്ററുകൾ ഇല്ലാത്ത മൂന്ന് പഞ്ചായത്തുകൾക്ക് സമീപപ്രദേശങ്ങളിൽ സെന്ററുകൾ അനുവദിച്ചു. ദേവികുളങ്ങര പഞ്ചായത്തിൽ കായംകുളം കെ.പി സെന്റർ ലോഡ്ജിലും, കണ്ടല്ലൂർ പഞ്ചായത്തിൽ ഒ.എൻ.കെ ജംഗ്ഷനിലെ തൃപ്തി ഹോട്ടലിലും, പള്ളിപ്പാട് പഞ്ചായത്തിൽ ഹരിപ്പാട് ജീന ഹോട്ടലിലും ആണ് കൊവിഡ് കെയർ സെന്ററുകൾ അനുവദിച്ചിരിക്കുന്നത്