അമ്പലപ്പുഴ: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് സംസ്ഥാനം പ്രഖ്യാപിച്ച പാക്കേജ് പോലെതന്നെ തട്ടിപ്പാണെന്ന് കെ.പി.സി.സി ഒ.ബി.സി വിഭാഗം ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇതിൽ പ്രതിഷേധിച്ച് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജില്ലയിലെ എല്ലാ ബ്ലോക്കിലും പോസ്റ്റ് ഓഫീസുകൾക്കു മുമ്പിലും ഇന്ന് രാവിലെ 10ന് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ജില്ലാ ചെയർമാൻ പി.സാബു അറിയിച്ചു