vxb

ഹരിപ്പാട് : എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയനിലെ ആറാട്ടുപുഴ തെക്കൻ മേഖലയിൽ പച്ചക്കറി കിറ്റും മാസ്കും വിതരണം ചെയ്തു. നല്ലാണിക്കൽ 391-ാം നമ്പർ ശാഖായോഗം ഗുരുക്ഷേത്രാങ്കണത്തിൽ ചേപ്പാട് യൂണിയൻ കൗൺസിലർ എസ്.ജയറാം ഉദ്ഘാടനം നിർവഹിച്ചു. ആരോഗ്യ പ്രവർത്തകയായ 12-ാം വാർഡിലെ ആശയെ പൊന്നാടയണിയിച്ചു അദ്ദേഹം ആദരിച്ചു. തുടർന്ന് കിടപ്പ് രോഗികൾക്ക് യൂണിയനിൽ നിന്നുള്ള ധനസഹായം വിതരണം ചെയ്തു. ശാഖയിലെ മുഴുവൻ വീടുകളിലും പച്ചക്കറി കിറ്റുകളും മാസ്കും വിതരണം ചെയ്തു.ശാഖാ പ്രസിഡന്റ് റീജു, സെക്രട്ടറി ലിബുലാൽ, ബിനു, 4754-ാം നമ്പർ ശാഖാ സെക്രട്ടറി എം.ദീപക്ക്, മല്ലിക, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് രൂപേഷ്, സെക്രട്ടറി രാഹുൽ എന്നിവർ പങ്കെടുത്തു.