എടത്വാ: വീടിനുള്ളിൽ കളിച്ചുകൊണ്ടിരുന്ന 12 വയസുകാരന് കുട്ടിക്ക് ഇടിമിന്നലിൽ പൊള്ളലേറ്റു. തലവടി മാണത്താറ ചെറുതറപ്പറമ്പിൽ രാജേഷിന്റെ മകന്റെ കൈത്തണ്ടയ്ക്കാണ് പൊള്ളലേറ്റത്.വീട്ടിലെ വൈദ്യുതി മീറ്ററും മെയിൻസ്വിച്ച് ബോർഡും പൊട്ടിത്തെറിച്ചു. സമീപവാസിയായ ചെറുകര പറമ്പിൽ ഗോപാലകൃഷ്ണന്റെ വീട്ടിലും നാശനഷ്ടങ്ങളുണ്ടായി.