കറ്റാനം: വിദേശത്ത് കുഴഞ്ഞു വീണ് മരിച്ചയാൾക്ക് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചു. ഭരണിക്കാവ് കട്ടച്ചിറ കൃഷ്ണകൃപയിൽ കൃഷ്ണപിള്ള (60) ആണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ 9 മണിയോടെയാണ് ദുബായിലെ താമസ സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചത്. തുടർന്ന് നടന്ന പരിശോധനയിൽ കൊവിഡ് ബാധിതനായിരുന്നെന്ന് കണ്ടെത്തുകയായിരുന്നു. ദുബായ് ടാർഗറ്റ് എൻജിനീയറിംഗ് കമ്പനിയിലെ സീനിയർ സേഫ്ടി മാനേജരായിരുന്നു. ആഗസ്റ്റിൽ നാട്ടിൽ വരാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഭാര്യ: സിന്ധു. മക്കൾ: ശ്രുതി (അസി. പ്രൊഫസർ, എം.എസ്.എം കോളേജ്, കായംകുളം), ശ്രീരാഗ്: മരുമകൻ: ഡോ. കൃഷ്ണചന്ദ്രൻ (ആയു: ശ്രീ ആശുപത്രി, വവ്വാക്കാവ്):