തുറവൂർ:തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് വരുന്ന പ്രവാസികൾക്ക് സർക്കാർ പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക , അടിയന്തിരമായി സാമ്പത്തിക സഹായം അനുവദിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അരൂർ നിയോജക മണ്ഡലം പ്രവാസി കോൺഗ്രസ് നടത്തിയ ധർണ്ണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ദിലീപ് കണ്ണാടൻ ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ഷൗക്കത്തലി അദ്ധ്യക്ഷനായി.പയസ് പള്ളിത്തോട്, വിഷ്ണു, അൻസൽ, യൂസഫ് മണിയനാട്, മനോജ് എന്നിവർ സംസാരിച്ചു.