ചേർത്തല:വീട്ടുമുറ്റത്തെ ചീരക്കൃഷി പാകമായപ്പോൾ, രണ്ടായിരം ചുവട് ചീര പ്രദേശത്തെ ആട്ടോ തൊഴിലാളികൾക്കും കയർ തൊഴിലാളികൾക്കും കൂലിപ്പണിക്കാർക്കും സൗജന്യമായി നൽകിയ ഹരിദാസാണ് ഇപ്പോൾ നാട്ടിലെ 'മാതൃകാ കർഷകൻ'.
കൊവിഡ് അതിജീവനത്തിന്റെ ഭാഗമായാണ് കഞ്ഞിക്കുഴി മൃഗാശുപത്രിയിലെ ജീവനക്കാരനായ എസ്.എൻ പുരം പുത്തൻവെളി വീട്ടിൽ ഹരിദാസിന്റെ ഈ ജനകീയ ഇടപെടൽ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ജി.രാജു വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ചീര സ്വന്തം വാഹനത്തിൽ കയറ്റി വിതരണം നടത്തുകയായിരുന്നു. ചീരയ്ക്കൊപ്പം പച്ചക്കറി വിത്തുകളും നൽകി.