ചേർത്തല കോൺഗ്രസ് വയലാർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, വിവിധ സ്റ്റാൻഡുകളിൽ ഓടുന്ന മുഴുവൻ ഓട്ടോറിക്ഷാ തൊഴിലാളികൾക്കും സൗജന്യമായി അരി വിതരണം ചെയ്തു. വയലാർ നാഗംകുളങ്ങര കവലയിൽ നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി കെ.ആർ.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം നിർവഹിച്ചു.മണ്ഡലം പ്രസിഡന്റ് എ.കെ. ഷെരീഫ് അദ്ധ്യക്ഷനായി.അഡ്വ.എം.കെ.ജിനദേവ്,ബ്ലോക്ക് പ്രസിഡന്റ് അഡ്വ.വി.എൻ.അജയൻ,മധു വാവക്കാട്, വയലാർ ലത്തീഫ്, അഡ്വ.ആൽബിൻ അലക്‌സ്,എ.പി.ലാലൻ,എൻ.പി.വിമൽ,ടി.എസ്.ബാഹുലേയൻ, കളത്തിൽ മോഹനൻ എന്നിവർ നേതൃത്വം നൽകി.