ചേർത്തല: അന്യ സംസ്ഥാനങ്ങളിൽ നിന്നും വിദേശങ്ങളിൽ നിന്നും എത്തി നിരീക്ഷണത്തിൽ കഴിയുന്ന പ്രവാസികളടക്കം ഉള്ളവരുടെ ക്ഷേമം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ചേർത്തല നഗരസഭയിൽ ദ്റുതകർമ്മസേന രൂപീകരിച്ചു. വാർഡുകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട വോളണ്ടിയർമാരും ഈ സംരംഭത്തിൽ പങ്കാളികളാണ്. ദ്റുത കർമ്മസേനയുടെ പ്രവർത്തനങ്ങൾക്കായി നഗരസഭയുടെ ആംബുലൻസ് സജ്ജീകരിച്ചിട്ടുണ്ട്. നഗരസഭ ചെയർമാൻ വി.ടി.ജോസഫ് ആംബുലൻസ് ഫ്ലാഗ് ഒഫ് ചെയ്തു.യോഗത്തിൽ വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.സി.ഡി.ശങ്കർ അദ്ധ്യക്ഷത വഹിച്ചു.കൗൺസിലർ ജി.കെ.അജിത്, മുനിസിപ്പൽ സെക്രട്ടറി എൻ.കെ.കൃഷ്ണകുമാർ,ഹെൽത്ത് സൂപ്പർവൈസർ സി.എച്ച്.ബാബുരാജ്,ഹെൽത്ത് ഇൻസ്‌പെക്ടർ വി.സുനിൽകുമാർ എന്നിവർ പങ്കെടുത്തു.