ആലപ്പുഴ: ആരോഗ്യസേതുവിന്റെ പ്രചാരണാർത്ഥം യുവമോർച്ച സംസ്ഥാന വ്യാപകമായി 10 ലക്ഷം ഫോണുകളിൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യും . കൊറോണ പ്രതിരോധ മേഖലയിൽ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ ഉതകുന്ന ആരോഗ്യ സേതു അപ്ലിക്കേഷൻ എല്ലാ ജനങ്ങളും ഡൗൺലോഡ് ചെയ്യണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം വി ഗോപകുമാർ കാമ്പയിൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു .
യുവമോർച്ച ജില്ലാ പ്രസിഡന്റ് അനീഷ് തിരുവമ്പാടി അദ്ധ്യക്ഷത വഹിച്ചു .ജില്ലാ വൈസ് പ്രസിഡന്റ രോഹിത് രാജ്, ബി.ജെ.പി സെൽ കോ ഓർഡിനേ​റ്റർ ജി.വിനോദ്കുമാർ ,ആലപ്പുഴ മണ്ഡലം ജനറൽ സെക്രട്ടറി ജി. മോഹനൻ, മുല്ലയ്ക്കൽ ഏരിയ പ്രസിഡന്റ് അനീഷ് രാജ് എന്നിവർ നേതൃത്വം നൽകി