ആലപ്പുഴ:ചിത്തിര കായൽ പാടശേഖരത്തിലെ 2019-20 വർഷത്തെ പുഞ്ചകൃഷിയുടെ ലാഭവിഹിതം 20 മുതൽ വിതരണം ചെയ്യുമെന്ന് പാടശേഖര സമിതി സെക്രട്ടറി വി.മോഹൻദാസ് അറിയിച്ചു. എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്ക് ശേഷവും അഞ്ച് പേർക്ക് വീതമായിരിക്കും പണം നൽകുക. 8891345315 എന്ന ഫോൺ നമ്പരിൽ വൈകിട്ട് നാല് മണിക്ക് ശേഷം വിളിച്ച് ദിവസവും സമയവും നിശ്ചയിക്കാം.