ആലപ്പുഴ: വെള്ളപ്പൊക്കത്തിന്റെ പശ്ചാത്തലത്തിൽ കുട്ടനാട്ടിൽ ആവശ്യമായ മുന്നൊരുക്കങ്ങൾ സർക്കാരും ജില്ലാ ഭരണകൂടവും നടത്തണമെന്ന് ജനസഭ പ്രസിഡന്റ് പോളി തോമസ് വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ മത-രാഷ്ട്രീയ-സാമുദായിക സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് ഉന്നതതലയോഗം വിളിക്കണം. കുട്ടനാടിനെ പ്രത്യേക സോണായി പ്രഖ്യാപിക്കുക, മുഴുവൻ പി.എച്ച്.സികളിലും ദ്രുതപരിശോധനാ കിറ്റുകൾ ലഭ്യമാക്കുക, താഴ്ന്ന സ്ഥലങ്ങളിലെ ജനങ്ങളെ മുൻകൂട്ടി പുനരധിവസിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കളക്ടർക്കും ആലപ്പുഴ ആർ.ഡി.ഒയ്ക്കും നിവേദനം നൽകിയതായി പോളി തോമസ് പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജോസ് ആലഞ്ചേരി, ശശിധരൻ കിടങ്ങറ എന്നിവരും പങ്കെടുത്തു.