ചിങ്ങോലി: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ കിടപ്പുരോഗികൾ, അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർ, മറ്റു ഗുരുതരമായ രോഗബാധിതർ തുടങ്ങിയവർക്ക് നൽകുന്ന ധനസഹായം ചിങ്ങോലി 239-ാം നമ്പർ ശാഖയിൽ ഡയറക്ടർ ബോർഡ് അംഗം ഡി.ധർമരാജൻ വിതരണം ചെയ്തു. യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ജിതിൻ ചന്ദ്രൻ, ശാഖ പ്രസിഡന്റ് എസ്.സജീവ്, സെക്രട്ടറി എൻ.വിജയൻ, വൈസ് പ്രസിഡന്റ് ഓമനക്കുട്ടൻ, കമ്മറ്റി അംഗം ശ്രീമോൻ എന്നിവർ പങ്കെടുത്തു.