ആലപ്പുഴ: എൺപതുകാരിയായ വൃദ്ധയുടെ വീടിന് മുകളിലേക്ക് ചാഞ്ഞു നിൽക്കുന്ന, അയൽവാസിയുടെ പറമ്പിലെ മരങ്ങൾ ആർ.ഡി.ഒയും ലീഗൽ സർവീസ് അതോറി​റ്റിയും നിർദ്ദേശിച്ചിട്ടും മുറിക്കാത്ത തഴക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ .

ചെങ്ങന്നൂർ ആർ ഡി ഒ, മാവേലിക്കര തഹസിൽദാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, വെട്ടിയാർ വില്ലേജ് ഓഫീസർ, തഴക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി എന്നിവർ അന്വേഷണം നടത്തി 30 ദിവസത്തിനകം വിശദീകരണം സമർപ്പിക്കാൻ കമ്മീഷൻ ജുഡിഷ്യൽ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു. കേസ് ആലപ്പുഴയിൽ നടക്കുന്ന സി​റ്റിംഗിൽ പരിഗണിക്കും.

മാവേലിക്കര വെട്ടിയാർ മാങ്കാംകുഴി തെക്കേതലയ്ക്കൽ വീട്ടിൽ ചിന്നമ്മ ആന്റണി സമർപ്പിച്ച പരാതിയിലാണ് നടപടി.