ആലപ്പുഴ:ജില്ലയിൽ ക്വാറന്റൈനിലുള്ള പ്രവാസികളുടെ എണ്ണം 351 ആയി. ഇതിൽ വിവിധ കൊവിഡ് കെയർ സെന്ററുകളിലായി 218 പേരുണ്ട്. ബാക്കിയുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണ്.
വിവിധ രാജ്യങ്ങളിൽ നിന്ന് വിമാനമാർഗം ഞയറാഴ്ച രാത്രിയും ഇന്നലെ പുലർച്ചെയും കേരളത്തിൽ എത്തിയവരിൽ ആലപ്പുഴ ജില്ലയിലെ 29 പേരെ വിവിധ കോവിഡ് കെയർ സെൻററുകളിൽ പ്രവേശിപ്പിച്ചു.