photo

മാരാരിക്കുളം:തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പാക്കുന്ന ദേവഹരിതം പദ്ധതിക്ക് വലിയ കലവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ തുടക്കമായി.ദേവസ്വം ബോർഡ് അംഗം അഡ്വ.കെ.എസ്.രവി വിത്ത് വിതയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു.ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ജി.ബൈജു അദ്ധ്യക്ഷനായി.ജില്ലാ പഞ്ചായത്ത് അംഗം പി.എ.ജുമൈലത്ത്,ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഷീന സനൽകുമാർ,മണ്ണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്.സന്തോഷ്കുമാർ,മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലകൻ,ദേവസ്വം അസി.കമ്മീഷണർ ശ്രീപ്രസാദ് ആർ.നായർ,എക്സിക്യുട്ടീവ് എൻജിനിയർ ഉപ്പിലിയപ്പൻ,കൃഷി ഓഫീസർമാരായ ജി.വി.റെജി,അക്ഷയ്,ഹരിതമിഷൻ ജില്ലാ കോ-ഓർഡിനേറ്റർ രാജേഷ്,മുത്തുലക്ഷ്മി,യു.ഉജേഷ് എന്നിവർ വിവിധ വിത്ത് നടീൽ നിർവഹിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് വി.ചന്ദ്രഹാസൻ സ്വാഗതവും സബ് ഗ്രൂപ്പ് ഓഫീസർ കൃഷ്ണകുമാരി നന്ദിയും പറഞ്ഞു.സംസ്ഥാനത്ത് ആദ്യമായാണ് ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രം ദേവഹരിതം പദ്ധതി നടപ്പിലാക്കുന്നത്.ക്ഷേത്രത്തിനോട് ചേർന്നുള്ള രണ്ട് ഏക്കറോളം വരുന്ന തരിശ് ഭൂമിയിലാണ് കൃഷി ഇറക്കുന്നത്.