കായംകുളം: കൃഷ്ണപുരം ഗ്രാമ പഞ്ചായത്ത് 10,16 വാർഡുകളിൽ അരിയും പച്ചക്കറിയും അടങ്ങുന്ന കിറ്റുകൾ വിതരണം ചെയ്തു. വാർഡംഗം എം.വി.ശ്യാം, പി.കെ.സുരേന്ദ്രൻപിള്ള, അജയൻ കല്ലേലിൽ, ആർ.ഹരിലാൽ, ഋഷികേശ് അമ്പനാട്ട്, ടി.ദിലീപ്കുമാർ, നാരായണപിള്ള, ജിബി തുടങ്ങിയവർ പങ്കെടുത്തു.