കായംകുളം: എരുവ മൂടയിൽ ജംഗ്ഷനിലെ യുവജന കൂട്ടായ്മ നഗരസഭ അഞ്ചാം വാർഡിലെ മൂന്നൂറോളം വീടുകളിൽ സൗജന്യമായി മാസ്കുകൾ വിതരണം ചെയ്തു. കോവിഡ് പ്രവർത്തനവുമായി വാർഡിൽ സജീവമായിരുന്ന ആശ വർക്കർ റജീനയെ അനുമോദിച്ചു. എസ്.സനൂജ്, അമീൻഷനാസർ, അബുതാഹിർ, കൊച്ചുമോൻ, അദിൻഷാ തുടങ്ങിയവർ പങ്കെടുത്തു.