cartoon-wall

ആലപ്പുഴ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കേരള കാർട്ടൂൺ അക്കാദമിയുടെ നേതൃത്വത്തിൽ മതിലുകളിൽ ബോധവത്കരണ കാർട്ടൂണുകൾ വരച്ചു. സംസ്ഥാന സാമൂഹിക സുരക്ഷാ മിഷനും കേരള കാർട്ടൂൺ അക്കാദമിയും ചേർന്നാണ് ബ്രേക്ക് ദി ചെയിൻ കാമ്പയിനിന്റെ ഭാഗമായി കാർട്ടൂൺ വര സംഘടിപ്പിച്ചത്.

കാർട്ടൂൺ അക്കാദമി ചെയർമാൻ കെ.ഉണ്ണിക്കൃഷ്ണൻ, സെക്രട്ടറി അനൂപ് രാധാകൃഷ്ണൻ, ജോ. സെക്രട്ടറി ഡാവിഞ്ചി സുരേഷ്, സുഭാഷ്‌ കല്ലൂർ, രതീഷ് രവി, ശിവദാസ് വാസു, കലേഷ് പൊന്നപ്പൻ, പി.സുരേഷ് ഹരിപ്പാട്, സജീവ് ശൂരനാട്, സനീഷ് ദിവാകരൻ എന്നിവരാണ് കാർട്ടൂണുകൾ വരച്ചത്.

മാസ്‌കും സാനിട്ടൈസറും കാർട്ടൂണിസ്റ്റുകൾക്ക് നൽകിക്കൊണ്ട് ഡെപ്യൂട്ടി കളക്ടർ ആശ സി. എബ്രഹാം ഉദ്ഘാടനം നിർവഹിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷൻജില്ലാ കോ ഓർഡിനേറ്റർ ജിൻസ് എം.സി നേതൃത്വം നൽകി. വയോമിത്രം കോ-ഓർഡിനേറ്റർമാരായ എ.ആർ. അശ്വതി, ഷിനോജ്, വയോമിത്രം യൂണിറ്റുകളിലെ സ്റ്റാഫ്, ആരോഗ്യ വിഭാഗം ഡെപ്യൂട്ടി ഡി.എം.ഒ ഡോ.അനു വർഗീസ്, ജനറൽ ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.