കായംകുളം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കർഷകരോടുള്ള അവഗണനയ്ക്ക് എതിരെയും കർഷക പാക്കേജ് അടിയന്തിരമായി നടപ്പിലാക്കുക, കർഷകർക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കർഷക കോൺഗ്രസ് കൃഷ്ണപുരം മണ്ഡലം കമ്മിറ്റി കൃഷിഭവന് മുന്നിൽ പ്രതിഷേധ സമരം നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം എൻ.രവി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ജെ അസാദ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ചിറപ്പുറത്ത് മുരളി, നവാസ് വലിയവീട്, രാധാമണി രാജൻ, സുമാരമേശ്, വയലിൽ സന്തോഷ്, കോശി കെ.ഡാനിയൽ, കെ.എം.ബഷീർ, എ.ജെ.വാവച്ചൻ, ശശികൂടാരത്ത്, ജെസി കോശി, ആർ.സുരേഷ്, കെ.കെ.ബഷീർ, രാജേഷ് തുടങ്ങിയവർ പങ്കെടുത്തു.