കായംകുളം :സർക്കാർ പ്രവാസികളോട് കാണിക്കുന്ന അവഗണനയ്ക്ക് എതിരെ നാഷണലിസ്റ്റ് പ്രവാസി കോൺഗ്രസ് (എൻ.സി. പി) ബി.എസ്.എൻ. എൽ ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരം സുൽഫിക്കർ മയൂരി ഉദ്ഘാടനം നിർവഹിച്ചു. നാഷണലിസ്റ്റ് പ്രവാസി കോൺഗ്രസ് ജില്ല പ്രസിഡന്റ് സജിവ് കാടാശേരിൽ അദ്ധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.അൻഷാദ് ജില്ല സെക്രട്ടറിമരായ സജീവ് പുല്ലുകുളങ്ങര, ഷാജികല്ലറയ്ക്കൽ, റഷീദ് നമ്പലശേരിൽ, മുൻസിപ്പൽ കൗൺസിലർ ജലീൽ എസ്.പെരുമ്പളത്ത്, എൻവൈസി ജില്ല ജനറൽ സെക്രട്ടറി സിജാസ്, ന്യൂനപക്ഷ ജില്ലാ ചെയർമാൻ ഫാറൂഖ് സഖാവി, കലാ സംസ്‌കൃതി ചെയർമാൻ നിസാം സാഗർ തുടങ്ങിയവർ പങ്കെടുത്തു.