കായംകുളം: അസംഘടിത മേഖലയിലെ തൊഴിലാളികളോടുള്ള കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ചും എത്രയും വേഗം ആശ്വാസ ധനസഹായം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എം.കബീർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബിജു കണ്ണങ്കര അധ്യക്ഷത വഹിച്ചു. കെ.തങ്ങൾകുഞ്ഞ്, പി.എസ്.പ്രസന്നകുമാർ, എം.വിജയൻ, തയ്യിൽ റഷീദ്, അസീം നാസർ, ജോസ് ഡാനിയേൽ, കെ.മോഹനൻ, രേഖ, സജീദ്, കെ.വി.റെജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു