ആലപ്പുഴ: പിണറായി സർക്കാർ പാഴ് വാഗ്ദാനങ്ങൾ നൽകി സ്ത്രീ സമൂഹത്തെ വഞ്ചിക്കുകയാണെന്നും കുടുംബശ്രീ അംഗങ്ങളെ കണ്ണീരിലാക്കിയെന്നും ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാർ പറഞ്ഞു. സംസ്ഥാന സർക്കാർ നിലപാടുകൾക്കെതിരെ നട്ടുച്ചയ്ക്ക് ടോർച്ചു തെളിച്ചുകൊണ്ട് മഹിളാ മോർച്ച സംസ്ഥാന വ്യാപകമായി എല്ലാ മണ്ഡലങ്ങളിലും നടത്തിയ സമരത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.
മഹിളാ മോർച്ച നിയോജക മണ്ഡലം പ്രസിഡന്റ് പി.ബി.അശ്വതി അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെൽ കോ ഓർഡിനേറ്റർ ജി.വിനോദ് കുമാർ, ജില്ലാ ജനറൽ സെക്രട്ടറി പ്രതിഭ ജയേക്കർ, മോർച്ച ഭാരവാഹികളായ ജയലത, കീർത്തി റോയ് എന്നിവർ സംസാരിച്ചു. ചെങ്ങന്നൂരിൽ മഹിള മോർച്ച ജില്ലാ പ്രസിഡന്റ് കലാ രമേശ്, അരൂരിൽ ജില്ലാ സെക്രട്ടറി ശ്രീദേവി വിപിൻ, ചേർത്തലയിൽ പഞ്ചായത്ത് പ്രസിഡന്റ് കണ്ണൻ, ആലപ്പുഴയിൽ മഹിള മോർച്ച ജില്ലാ ജനറൽ സെക്രട്ടറി പ്രതിഭ ജയേക്കർ, കുട്ടനാട്ടിൽ ജില്ലാ വൈസ് പ്രസിഡന്റ് ജ്യോതി വിജു, മാവേലിക്കരയിൽ മണ്ഡലം പ്രസിഡന്റ് പൊന്നമ്മ സുരേന്ദ്രൻ, ഹരിപ്പാട്ട് ജില്ലാ വൈസ് പ്രസിഡന്റ് എ.ശാന്തകുമാരി, കായംകുളത്ത് ജില്ലാ സെക്രട്ടറി അഡ്വ. ഹേമ എന്നിവർ ഉദ്ഘാടനം നിർവ്വഹിച്ചു.