കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിനിലെ ചിറക്കടവം തെക്ക്
4258-ാംനമ്പർ ശാഖാ യോഗത്തിലെ ഗുരുകാരുണ്യ പെൻഷൻ പദ്ധതിയുടെയും ഡോ. പല്പു ചികിത്സ ധനസഹായ പദ്ധതിയുടെയും വിതരണ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ നിർവഹിച്ചു.
ശാഖാ പ്രസിഡന്റ് സുധീർദത്ത് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് വി.ചന്ദ്രദാസ്,ശാഖാ സെക്രട്ടറി രമേശൻ,വൈസ് പ്രസിഡന്റ് സുനിൽ കണിയാംപറമ്പിൽ എന്നിവർ പങ്കെടുത്തു.