അമ്പലപ്പുഴ : വനം വകുപ്പിൻെറ വാഹനം നിയന്ത്രണം തെറ്റി കാക്കാഴം പാലത്തിൽ ഇടിച്ചുകയറി. ആർക്കും പരിക്കില്ല. പാലക്കാട് മണ്ണാർക്കാട്ടു നിന്നും നീർനായയുമായി തിരുവനന്തപുരത്തുള്ള കാഴ്ച ബംഗ്ലാവിലേക്ക് പോവുകയായിരുന്ന സ്കോർപിയോ വാനാണ് ദേശിയപാതയിൽ ഞായറാഴ്ച രാത്രി 12 ഓടെ അപകടത്തിൽപ്പെട്ടത്. പിൻചക്രത്തിൻെറ ടയർ പഞ്ചറായതോടെ വാഹനം നിയന്ത്രണം തെറ്റി മേൽപ്പാലത്തിൻെറ കൈവരികൾ ഇടിച്ച് തകർത്ത് നിൽക്കുകയായിരുന്നു. തകഴിയിൽ നിന്നും ഫയർഫോഴ്സെത്തി അപകടത്തിൽപ്പെട്ട വാഹനം നീക്കി അറ്റകുറ്റപ്പണി നടത്തിയതിനു ശേഷം പുലർച്ചെ ഒന്നോടെ തിരുവനന്തപുരത്തേക്ക് മടങ്ങി.