ph

കായംകുളം: തൊഴിൽ നഷ്ടപ്പെട്ട് തിരികെ എത്തുന്ന പ്രവാസികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കുക, നാട്ടിലുള്ള പ്രവാസികൾക്ക് ആശ്വാസധനം പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസി കോൺഗ്രസ് കൃഷ്ണപുരം മണ്ഡലം കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റി തെരുവ് ജംഗ്ഷനിൽ നിൽപ്പ് സമരം നടത്തി.

പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ദിനേശ് ചന്ദന ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മി​റ്റി അംഗം വൈ ഹാരിസ് . എ അസീസ്കുഞ്ഞ് ,പ്രസന്നൻ ഉണ്ണിത്താൻ, എ യൂസഫ് കുഞ്ഞ്, സൗദാമിനി രാധാകൃഷ്ണൻ ,ഇർഷാദ് ചാങ്ങയിൽ എന്നിവർ നേതൃത്വം നൽകി.