 തൃക്കുന്നപ്പുഴ സ്വദേശിനിയുടെ മകനും കൊവിഡ്

ആലപ്പുഴ: കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച തൃക്കുന്നപ്പുഴ സ്വദേശിയായ ഗർഭിണിയുടെ മകൻ ഉൾപ്പെടെ രണ്ടുപേർക്കു കൂടി ജില്ലയിൽ കൊവിഡ്. അമ്പലപ്പുഴ സ്വദേശിയായ ഗർഭിണിയാണ് രണ്ടാമത്തെയാൾ. ഇതോടെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാലായി.മൂന്ന് പേർ ആലപ്പുഴ മെഡി. ആശുപത്രിയിലും ഒരാൾ മഞ്ചേരി മെഡി. ആശുപത്രിയിലുമാണ്.

ജില്ലയിൽ രോഗബാധിതരായിരുന്ന അഞ്ചുപേർ മുക്തി നേടി 36 ദിവസത്തിന് ശേഷം കഴിഞ്ഞ വെള്ളയാഴ്ചയാണ് പുതുതായി രണ്ടുപേർക്കു കൊവിഡ് സ്ഥിരീകരിച്ചത്. 13ന് ദമാമിൽ നിന്ന് കൊച്ചി വഴിയാണ് തൃക്കുന്നപ്പുഴ സ്വദേശിയായ കുട്ടി, ഗർഭിണിയായ അമ്മയ്ക്കൊപ്പം എത്തിയത്. ക്വാറന്റൈനിലായിരുന്ന കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. കുവൈത്ത്-കോഴിക്കോട് വിമാനത്തിൽ 13നാണ് അമ്പലപ്പുഴ സ്വദേശിയായ ഗർഭിണി എത്തിയത്. ഇവരെ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്രുകയായിരുന്നു.

 നിരീക്ഷണത്തിൽ 2815 പേർ

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 2815പേർ. കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേർ ഉൾപ്പെടെ 15 പേരാണ് ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളത്. ആലപ്പുഴമെഡിക്കൽ കോളേജ് ആശുപത്രിയിൽ 11പേരും ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ രണ്ടും ജനറൽ ആശുപത്രിയി, കായംകുളം ഗവ.ആശുപത്രി എന്നിവിടങ്ങളി ഒരാൾ വീതവും നിരീക്ഷണത്തിലുണ്ട്. ഹോം ക്വാറന്റൈനിൽ നിന്ന് 93 പേരെ ഒഴിവാക്കി. 160 പേർക്കാണ് ഇന്നലെ ഹോം ക്വാറന്റൈൻ നിർദ്ദേശിച്ചത്. ഇന്നലെ ഫലമറിഞ്ഞ 57 സാമ്പിളുകളിൽ രണ്ടുപേർ ഒഴികെ മറ്റെല്ലാം നെഗറ്റീവ് ആണ്.