അമ്പലപ്പുഴ:തോട്ടപ്പള്ളി ഹാർബറിൽ ഖനനം ചെയ്തു ഇട്ടിരുന്ന വെള്ളമണൽ യാതൊരു കൂടിയാലോചനയും ഇല്ലാതെ കൊണ്ടു പോകാൻ ശ്രമിച്ചതിൽ ധീവരസമഭ അമ്പലപ്പുഴ താലൂക്ക് കമ്മിറ്റി പ്രതിഷേധിച്ചു. തോട്ടപ്പള്ളി മുതൽ പുന്നപ്ര വരെയുള്ള തീരപ്രദേശം അടിയന്തരമായി സംരക്ഷിക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിക്കണമെന്നും തോട്ടപ്പള്ളി സ്പിൽവേയിലെ ലീഡിംഗ് ചാനലിൽ അടിഞ്ഞുകൂടിയിരിക്കുന്ന എക്കൽ ഡ്രഡ്ജ് ചെയ്ത് നീക്കം ചെയ്ത് നീരൊഴുക്ക് വർദ്ധിപ്പിക്കുന്നതിന് വേണ്ട നടപടികൾ കൈക്കൊള്ളണമെന്നും താലൂക്ക് കമ്മറ്റി പ്രസിഡന്റ് കെ. പ്രദീപും, സെക്രട്ടറി ആർ. സജിമോനും ആവശ്യപ്പെട്ടു.