അമ്പലപ്പുഴ:പരമ്പരാഗത മേഖലയിലെ തെഴിലാളികൾക്ക് 5000 രൂപ അടിയന്തര സഹായം അനുവദിക്കുക, കേന്ദ്ര സംസ്ഥാന സർക്കാരിന്റെ തട്ടിപ്പ് പാക്കേജ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ. പി .സി .സി ഒ.ബി. സി വിഭാഗം അമ്പലപ്പുഴ പോസ്റ്റ് ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് സഹദേവൻ ഉദ്ഘാടനം ചെയ്തു. ഒ.ബി.സി ബ്ലോക്ക് ചെയർമാൻ സജു കളർകോട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി മണിക്കുട്ടൻ, നവാസ് എന്നിവർ സംസാരിച്ചു.