ഹരിപ്പാട് : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് മികച്ച മാതൃകയാണെന്ന് രമേശ് ചെന്നിത്തല. തൃക്കുന്നപ്പുഴ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർക്ക് ആവശ്യമുള്ള മാസ്ക്ക് , ഗ്ലൗസ് , ഇൻഫ്രാറെഡ് തെർമൽ സ്കാനർ എന്നിവ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു കൊല്ലശേരി, തൃക്കുന്നപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.അമ്മിണി, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സുധിലാൽ തൃക്കുന്നപ്പുഴ, കാർത്തികപ്പള്ളി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനോദ് കുമാർ, മണ്ഡലം പ്രസിഡന്റ് തൃക്കുന്നപ്പുഴ പ്രസന്നൻ, ഡോ.സുഹൈൽ, ഹെൽത്ത് സൂപ്പർവൈസർ അബ്ദുൾ ജമാൽ, പബ്ലിക് ഹെൽത്ത് നഴ്സിംഗ് സൂപ്പർവൈസർ ലേഖ എന്നിവർ പങ്കെടുത്തു.