വള്ളികുന്നം: ശക്തമായ. കാറ്റിലും മഴയിലും, മരങ്ങൾ കട പുഴകി വീണ് മൂന്ന് വീടുകൾക്കും. ഹെൽത്ത് സെന്ററിനും നാശനഷ്ടം ഭരണിക്കാവ് തെക്കേ മങ്കുഴിയിൽ അരുൺ നിവാസിൽ രമാദേവി, കട്ടച്ചിറ രാഖീ ഭവനത്തിൽ രവീന്ദ്രൻ, പള്ളിക്കൽ നടുവിലെ മുറി മുറ്റത്താഴത്തതിൽ മാധവി എന്നിവരുടെ വീടുകൾക്കും വള്ളികുന്നം മൃഗാശുപത്രിക്ക് സമീപമുള്ള ഹെൽത്ത് സെന്ററിനുമാണ് കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ കാറ്റിലും മഴയിലും നാശനഷ്ടമുണ്ടായത്. മരങ്ങൾ കടപുഴകി വീണ് ഓടിട്ട വീടിന്റെ മുകൾ ഭാഗം പൂർണ്ണമായും തകരുകയായിരുന്നു. ഹെൽത്ത് സെന്ററിൽ വരുന്നവർക്ക് വിശ്രമിക്കുന്നതിനായി 25 ,000 രൂപാ മുടക്കി അടുത്തിടെ നിർമ്മിച്ച ഇറക്കിന് മുകളിലേക്കും . മരം കടപുഴകി വീണാണ് പൂർണ്ണമായും തകർന്നത്. .