അമ്പലപ്പുഴ: ലോക്ക് ഡൗൺ കാലത്ത് പൊതുജനങ്ങൾക്ക് ബാങ്കിൽ പോകുവാനുള്ള അസൗകര്യം കണക്കിലെടുത്ത് പുറക്കാട് എസ്.ബി.ഐ ബാങ്കും ഉപഭോക്തൃ കേന്ദ്രവും ചേർന്ന് ഇന്ന് ഉച്ചയ്ക്ക് 2 മുതൽ എസ്.എൻ.ഡി.പി യോഗം തോട്ടപ്പള്ളി 321ാം നമ്പർ ശാഖ ഹാളിൽ കസ്റ്റമർ സർവ്വീസ് ക്യാമ്പ് നടത്തും. അക്കൗണ്ടിലുള്ള പണം പിൻവലിക്കാനും, നിക്ഷേപിക്കുവാനും, ബാലൻസ് ചെക്കു ചെയ്യുവാനും, പുതിയ .അക്കൗണ്ട് ആരംഭിക്കുന്നതിനുമുള്ള സൗകര്യം ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.