sinil

മാവേലിക്കര:എസ്.എൻ.ഡി.പി യോഗം ടി.കെ.മാധവൻ സ്മാരക മാവേലിക്കരയൂണിയനിലെ കുമാരനാശാൻ സ്മാരക 3013ാം നമ്പർ ശാഖയിലെ മുഴുവൻ അംഗങ്ങൾക്കും മാസ്‌ക് വിതരണം ചെയ്തു. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശ പ്രകാരം തെക്കേക്കര മേഖലയിൽ നടത്തി വരുന്ന വിവിധ സാമൂഹിക ക്ഷേമ പദ്ധതികളുടെ ഭാഗമായിട്ടായിരുന്നു മാസ്‌ക് വിതരണം. ചടങ്ങ് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റി കൺവീനർ അഡ്വ.സിനിൽ മുണ്ടപ്പള്ളി ഉദ്ഘാടനം നിർവ്വഹിച്ചു. മാസ്‌ക് വിതരണം ഗുരുക്ഷേത്രശാന്തി രാമചന്ദ്രൻ പിള്ള നിർവ്വഹിച്ചു. ശാഖ വൈസ് പ്രസിഡന്റ് ഹരിദേവൻ അധ്യക്ഷത വഹിച്ചു. യൂണിയൻ ജോയിന്റ് കൺവീനർ രാജൻ ഡ്രീംസ് പദ്ധതി വിശദീകരിച്ചു. ജോയിന്റ് കൺവീനർ ഗോപൻ ആഞ്ഞിലിപ്ര മുഖ്യ പ്രഭാഷണം നടത്തി. ശാഖ സെക്രട്ടറി സത്യ ബാബു, യൂത്ത് മൂവ്‌മെന്റ് ഭാരവാഹി സുജിത്ത് രവിന്ദ്രൻ, വനിതാ സംഘം ഭാരവാഹി അനിതപ്രസാദ് എന്നിവർ നേതൃത്വം നൽകി.