ഹരിപ്പാട്: കൊവിഡ്പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി മുതുകുളം സമാജം എച്ച്. എസ്. എസ് നാഷണൽ സർവീസ് സ്കീം യൂണിറ്റ് മാസ്കുകൾ നൽകി. എസ്. എസ്. എൽ. സി പരീക്ഷ എഴുതുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ആവശ്യമായ മാസ്കുകൾ എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ എൻ.പ്രദീപ്, സ്കൂൾ പി. ടി. എ പ്രസിഡന്റ്‌ എം. എസ് ഗിരീഷിന് കൈമാറി. എൻ. എസ്. എസ് യൂണിറ്റ് വോളന്റിയർമാർ ആണ് മാസ്കുകൾ നിർമിച്ചു നൽകിയത്. എസ്. കെ ജയകുമാർ, അനിൽകുമാർ, രഞ്ജിത്, അനിൽ രാജ് എന്നിവർ പങ്കെടുത്തു